വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്ന പരാതിയില്‍ ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച കെഎം ഷാജി എംഎല്‍എയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
ഷാജിക്ക് നിയമസഭയില്‍ എത്താന്‍ കോടതിയുടെ വാക്കാലുള്ള പരാമര്‍ശം മതിയാകില്ലെന്നും, കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കേണ്ടതുണ്ടെന്നും ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുമെന്നുമാണ് താൻ പറഞ്ഞതെന്ന് സ്‌പീക്കര്‍ പറഞ്ഞു.
അയോഗ്യനാക്കിയ ഹൈകോടതി വിധിയുടെ സ്റ്റേ കാലാവധി കഴിഞ്ഞു. നിലവിൽ ഷാജി നിയമസഭ അംഗമല്ല. അതിനാൽ രേഖാമൂലം ഉത്തരവ് വരണമെന്നേ അറിയിച്ചുള്ളു എന്നും സ്പീക്കർ വ്യക്തമാക്കി.