ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വഹിക്കും

ശ്രീനു എസ്
വ്യാഴം, 3 ജൂണ്‍ 2021 (10:45 IST)
ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വഹിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. സൗമ്യയുടെ മകന്റെ പേരില്‍ അഞ്ചു ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തും. ഇതോടൊപ്പം ഗവണ്‍മെന്റ് ചീഫ് വിപ്പായി ഡോ. എന്‍ ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
 
കൂടാതെ കേരള തീരത്ത് ജൂണ്‍ 9മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article