ശ്രീധരനെ തോല്‍പ്പിക്കാന്‍ ബിജെപിയില്‍ ഡീല്‍; ദേശീയ നേതൃത്വത്തിനു പരാതി

Webdunia
വ്യാഴം, 3 ജൂണ്‍ 2021 (09:39 IST)
പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച മെട്രോമാന്‍ ഇ.ശ്രീധരനെ തോല്‍പ്പിക്കാന്‍ ബിജെപിക്കുള്ളില്‍ നിന്നുതന്നെ ഡീല്‍ നടന്നിട്ടുണ്ടെന്ന് ആരോപണം. ശ്രീധരനെ തോല്‍പ്പിക്കാന്‍ ബിജെപിയില്‍ ഒരു വിഭാഗം ശ്രമിച്ചെന്നാണ് പരാതി. ബിജെപി ദേശീയ നേതൃത്വത്തിനാണ് പരാതി ലഭിച്ചത്. 
 
2016 ല്‍ പാലക്കാട് മണ്ഡലത്തില്‍ ബിജെപിക്ക് കിട്ടിയത് 40,074 വോട്ടുകളാണ്. ഇത്തവണ 7,322 പുതിയ വോട്ടുകള്‍ ബിജെപി ചേര്‍ത്തിരുന്നു. കഴിഞ്ഞ തവണത്തെ വോട്ടും പുതിയ വോട്ടും കൂടാതെ ശ്രീധരന്റെ വ്യക്തിപ്രാഭവത്തിനും നല്ല രീതിയില്‍ വോട്ട് ലഭിക്കേണ്ടതുണ്ട്. ഇതെല്ലാം ചേര്‍ത്തു നോക്കുമ്പോള്‍ പാലക്കാട് ഇത്തവണ 60,000 വോട്ടെങ്കിലും കിട്ടേണ്ടിയിരുന്നു. എന്നാല്‍, ലഭിച്ചത് 50,052 വോട്ടുകളും. എതിര്‍ സ്ഥാനാര്‍ഥിയുമായി ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് നടത്തിയ ഡീല്‍ കാരണമാണ് വോട്ട് ചോര്‍ച്ചയെന്നാണ് പരാതി. ശ്രീധരനെ തോല്‍പ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഈ ഡീല്‍ എന്നും പരാതിയില്‍ ആരോപിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article