കൊവിഡ് മൂലം മരണപ്പെട്ട 560 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ സ്വീകരിച്ചില്ല; എല്ലാവര്‍ക്കും വേണ്ടി അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച് മന്ത്രി

ശ്രീനു എസ്

വ്യാഴം, 3 ജൂണ്‍ 2021 (07:42 IST)
കര്‍ണാടകയില്‍ കൊവിഡ് മൂലം മരണപ്പെട്ട 560 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ സ്വീകരിച്ചില്ല. ഇതേ തുടര്‍ന്ന് ഇവരുടെ ചിതാഭസ്മം ആചാരപ്രകാരം റവന്യുമന്ത്രി ആര്‍ അശോക കാവേരി നദിയില്‍ നിമജ്ജനം ചെയ്തു.
 
വളരെ വൈകാരികമായ വിഷയമാണിത്. 560 പേരുടെ ചിതാഭസ്മമാണ് നദിയില്‍ ഒഴുക്കിയത്. ഇവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങാത്തതിന് പല കാരണങ്ങള്‍ ഉണ്ട്. സാമ്പത്തിക ബുദ്ധിമുട്ടും രോഗവും ഈ കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. അതിനാല്‍ സര്‍ക്കാര്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍