‘കലിപ്പടക്കണം’... എടാ നിന്നോടൊക്കെയാ പറയുന്നേ... കലിപ്പടക്കാന്‍ !

Webdunia
വ്യാഴം, 4 ജനുവരി 2018 (11:38 IST)
ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍, ട്രോള്‍ മലയാളം എന്നിങ്ങനെയുള്ള ഗ്രൂപ്പുകള്‍ ഇന്ന്മലയാളികള്‍ക്ക് പരിചിതമാണ്. സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇത്തരം കൂട്ടായ്മകള്‍ ഒരു വിധത്തില്‍ പറഞ്ഞാന്‍ ചില രാഷ്ട്രീയ നേതാക്കള്‍ക്കും, സിനിമ പ്രവര്‍ത്തകര്‍ക്കും പേടി സ്വപ്നം ആകുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 
 
എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല ചര്‍ച്ചാ വിഷയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായ റെനെ മ്യൂലന്‍ ഒറ്റയടിക്കങ്ങ് രാജിവച്ച് കൈകഴുകിയതാണ്. ടീമിന്റെ പ്രകടനം മോശമാകാന്‍ കാരണം കോച്ചാണെന്ന രീതിയില്‍ ഒരു ആക്ഷേപം അല്ലെങ്കിലേ നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് റെനെയുടെ രാജി. കലിപ്പടക്കണം, കപ്പടിക്കണം എന്നൊക്കെ പറഞ്ഞ് വന്ന ടീം ആണ്. ഇപ്പോള്‍ ഒരു ഗോളെങ്കിലും അടിച്ചാല്‍ മതി എന്ന അവസ്ഥയിലാണ്. അപ്പോഴാണ് ഇങ്ങനെ ഒരു തിരിച്ചടി. 

അനുബന്ധ വാര്‍ത്തകള്‍

Next Article