'ആട് പെറാന്‍ നില്‍ക്കുന്നത് പോലെ നില്‍ക്കുന്നതാണോ ഫ്ലാഷ് മോബ്'; എസ്എഫ്ഐയുടെ ഫ്ലാഷ് മോബിനെ തെറിവിളിച്ച് സൈബര്‍വാദികള്‍

Webdunia
ശനി, 9 ഡിസം‌ബര്‍ 2017 (13:59 IST)
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് പെൺകുട്ടികൾ നടത്തിയ ഫ്ലാഷ് മോബ് വിവാദമായിരുന്നു. ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികളെ അവഹേളിച്ച് ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു. മതം പറയുന്നത് അനുസരിക്കാത്ത ഇവരൊക്കെ നരകത്തിലെ വിറകുകൊള്ളിയായി തീരും എന്നൊക്കെയാണ് സൈബര്‍ ആങ്ങളമാര്‍ പറഞ്ഞത്.
 
എന്നാല്‍ പെൺകുട്ടികളെ അധിക്ഷേപിക്കുകയും ചെയ്തതോടെയാണ് പ്രതിരോധവുമായി എസ്എഫ്ഐയും ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. മലപ്പുറം നഗരത്തിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബിൽ മുസ്ലീം വിദ്യാർത്ഥിനികളടക്കമുള്ള എസ്എഫ്ഐ പ്രവർത്തരാണ് പങ്കെടുത്തത്. 
 
എന്നാൽ എസ്എഫ്ഐയുടെ ഫ്ലാഷ് മോബിനെതിരെയും മതമൗലികവാദികൾ രംഗത്തെത്തി. പെൺകുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലാണ് മിക്കവരും സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരിക്കുന്നത്. എസ്എഫ്ഐ ഫ്ലാഷ് മോബിൽ പങ്കെടുത്ത പെൺകുട്ടികളെയും അശ്ലീലച്ചുവയോടെയാണ് മതമൗലികവാദികൾ അധിക്ഷേപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article