മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെതിരെ പരസ്യപ്രതികരണം നടത്തേണ്ടെന്ന് എസ് എന്‍ ഡി പി തീരുമാനം. ശനിയാഴ്ച ചേര്‍ന്ന വിശാല എസ് എന്‍ ഡി പി യോഗത്തിലാണ് തീരുമാനമുണ്ടായത്.
കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രതിഷേധങ്ങള്‍ വേണ്ടെന്ന് ശാഖകള്‍ക്ക് നേതൃത്വം നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നും മൈക്രോഫിനാൻസ് തട്ടിപ്പ് കേസിനെ നിയമപരമായി നേരിടാനും യോഗം തീരുമാനിച്ചു.