ജെയിലിൽ ശിവശങ്കറിന് പേനയും പേപ്പറും നൽകണം, വീഡിയോ കോൾ ചെയ്യാനും അനുമതി

Webdunia
വെള്ളി, 27 നവം‌ബര്‍ 2020 (11:34 IST)
ജെയിലിൽ കഴിയുന്ന എം ശിവശങ്കറിന് പേനയും പേപ്പറും നങൽകാൻ കോടതിയുടെ നിർദേശം. ബന്ധുക്കൾക്ക് വീഡിയോ കോൾ ചെയ്യാനും, കുടുംബാംഗങ്ങളെ കാണാനും എറണാകുളം സെഷൻസ് കൊടതി ശിവശങ്കറിന് അനുവാദം നൽകി. ശിവശങ്കർ സമർപ്പിച്ച ഹർജിയിലാണ് കക്കനാട് ജെയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകിയത്. ജയിലിൽ തിരികെയെത്തുമ്പോൾ ഈ സൗകര്യങ്ങ: അനുവദിയ്ക്കണം എന്നാണ് കോടതിയുടെ നിർദേശം.
 
കള്ളപ്പണം വെളുപ്പിച്ചു എന്ന ഇഡി കേസിൽ റിമാൻഡിൽ കഴിയവെയാണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കോടതി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റംസിന്റെ കസ്റ്റഡി കാലവധി കഴിഞ്ഞ് കാക്കനാട് ജില്ല ജെയിലിൽ തിരികെയെത്തുമ്പോൾ ഭാര്യ, മകൻ, അച്ഛൻ എന്നിവരെ വീഡിയോ കോൾ ചെയ്യാൻ ശിവശങ്കറിനാകും. സഹോദരങ്ങൾക്കും അഭിഭാഷകനും ജയിൽ സന്ദർശനം നടത്താം. അഞ്ചു ദിവസത്തേയ്ക്കാണ് ശിവശങ്കറിനെ കോടതി കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടിരിയ്ക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article