അടഞ്ഞുകൊണ്ടിരിയ്ക്കുന്ന റെയിൽവേ ഗേറ്റിൽ വാഹനം ഇടിച്ചാൽ ഇനി അഞ്ച് വർഷം തടവ്, ജാമ്യമില്ലാ കുറ്റം

വെള്ളി, 27 നവം‌ബര്‍ 2020 (09:52 IST)
വാഹനത്തിഒൽ സഞ്ചരിയ്ക്കുമ്പോൾ റെയിൽവേ ഗേറ്റുകളിൽ കാത്തു കിടക്കുന്നത് മിക്ക ആളുകളെയും അലോസരപ്പെടുത്തുന്നതാണ്. അതിനാൽ ഗേറ്റ് അടയുന്നതിനിടെ തന്നെ അപ്പുറം കടക്കാൻ പലരും ശ്രമിയ്ക്കാറുണ്ട്, ഇത് പലപ്പോഴും ഗേറ്റിൽ വാഹനം ഇടിയ്ക്കുന്നത് ഉൾപ്പടെയുള്ള അപകടങ്ങളും ഉണ്ടാക്കുന്നു. എന്നാൽ ഇനി അത്തരം സാഹസങ്ങൾക്കൊന്നും മുതിരേണ്ട. അടഞ്ഞുകൊണ്ടിരിയ്ക്കു റെയിൽവേ ഗേറ്റിൽ വാഹം ഇടിയ്ക്കുന്നത് ഇനി മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റമാണ്.
 
മാത്രമല്ല ഇത് ജാമ്യമില്ല കുറ്റമാവും. റെയിൽവേ ബോർഡ് ഇതുമായി ബന്ധപ്പെട്ട നിർദേശം പുറപ്പെടുവിച്ച് കഴിഞ്ഞു. റെയില്‍വേ ചട്ടം 160(2) അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തണമെന്നാണു നിര്‍ദ്ദേശം. അടഞ്ഞുകൊണ്ടിരിയ്ക്കുന്ന റെയിൽവേ ഗേറ്റുകളിൽ വാഹനം ഇടിയ്ക്കുന്ന സംഭവങ്ങളിൽ നേരത്തെ ചട്ടം 154 പ്രകാരം യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്ന ലഘുകുറ്റമായിരുന്നു ചുമത്തിയിരുന്നത്. ഇതു ജാമ്യം ലഭിക്കുന്ന വകുപ്പായിരുന്നു. എന്നാൽ പൂര്‍ണമായും അടച്ചിട്ടിരിക്കുന്ന ഗേറ്റുകളില്‍ വാഹനം ഇടിച്ചാല്‍ ചുമത്തിയിരുന്ന കുറ്റം തന്നെ ഇനി മുതൽ ചുമത്താൻ റെയിൽവേ തീരുമാനിയ്ക്കുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍