ചെന്നിത്തലയ്ക് കോഴ നൽകി എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു; ബാറുടമകൾ 27.79 കോടി പിരിച്ചെന്ന വിജിലൻസ് റിപ്പോർട്ട് പുറത്തുവിട്ട് ബിജു രമേശ്

വെള്ളി, 27 നവം‌ബര്‍ 2020 (08:33 IST)
തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് കോഴ നൽകിയെന്ന അരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബാറുടമ ബിജു രമേശ്. ബാറുടമകൾ പണം പിരിച്ചിരുന്നില്ല എന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് വി സുനിൽകുമാറിന്റെ വാദം തള്ളി ബറുടമകൾ 27.79 കോടി രൂപ പിരിച്ചിരുന്നു എന്ന വിജിലൻസ് റിപ്പോർട്ട് ബിജു രമേശ് പുറത്തുവിട്ടു. ആ സമയത്ത് സുനിൽ ഭാരവാഹിയായിരുന്നില്ലെന്നും അന്നത്തെ ഭാരവാഹികൾ താൻ പറഞ്ഞത് നിഷേധിച്ചിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.
 
മുൻമന്ത്രി കെ ബാബുവിന് എതിരായി തെളിവില്ലെന്ന് പറയുന്ന വിജിലൻസ് റിപ്പോർട്ടിൽ തന്നെ ബാറുടമകൾ 27.79 കോടി രൂപ പിരിച്ചതായി പറയുന്നുണ്ട്. ഈ പണം എവിടെപ്പോയി. എനിയ്ക്ക് ഇക്കാര്യത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. എന്നാൽ സുനിലിന് വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ബിജു രമേശ് ആരോപിയ്ക്കുന്നു. രമേശ് ചെന്നിത്തലയ്ക് ഒരുകോടി രൂപ കോഴ നൽകി എന്ന് ബിജു രമേശ് അരോപണം ഉന്നായിച്ചതിന് പിന്നാലെയാണ് ബിജു രമേശിനെ തള്ളി വി സുനിൽകുമാർ രംഗത്തെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍