ലൈംഗിക തൊഴിലാളികൾക്ക് പ്രതിമാസം 5,000 രൂപ സഹായം, പഠിയ്ക്കുന്ന കുട്ടികൾ ഉള്ളവർക്ക് 7,500 രൂപ: പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ

വെള്ളി, 27 നവം‌ബര്‍ 2020 (08:06 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലൈംഗിക തൊഴിലാളികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സാർക്കാർ. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലേയ്ക്ക് കണക്കാക്കി 5000 രൂപ വീതം ധനസഹായം നൽകാനാണ് തീരുമാനം. പഠിയ്ക്കുന്ന കുട്ടികൾ ഉള്ളവർക്ക് 2,500 രൂപ അധികമായും നൽകും. 31,000 പേർക്കാണ് മഹാരാഷ്ട്ര വനിത ശിശുക്ഷേമ വകുപ്പ് സഹായം പ്രഖ്യാപിച്ചിരിയ്ക്കുന്നത്
 
കൊവിഡ് വ്യാപനം അവസാനിയ്ക്കുന്നതുവരെ മാസംതോറും അഞ്ചുകിലോ സൗജന്യ റേഷനും നൽകും. കൊവിഡ് വ്യാപനം കാരണം ലൈംഗിക തൊഴിലാളികൾ കടുത്ത പട്ടിണിയിലേയ്ക്ക് നീങ്ങിയിരുന്നു. ഇതോടെയാണ് സർക്കാർ സഹായം പ്രഖ്യാപിച്ചത്. ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡും തിരിച്ചറീയാൽ കാർഡും ഇല്ലെങ്കിലും റേഷൻ നൽകണം എന്ന് സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര സർക്കാർ 5,000 ലൈംഗിക തൊഴിലാളികളുടെയും അവരുടെ കുട്ടികളുടെയും പട്ടിക തയ്യാറാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍