ജൂലൈ മാസത്തിൽ ജനിച്ചവരാണോ ? ഈ മാസത്തിൽ ജനിച്ചവർ കുടുംബത്തോട് എപ്പോഴും ചേർന്ന് നിൽക്കുന്നവരായിരിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. കുടുംബത്തോട് ഏറെ സ്നേഹം പുലർത്തുന്നവരായിരിക്കും ഇവർ. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇവർ ആഗ്രഹിക്കും. സൗഹൃദമോ, പ്രണയമോ അങ്ങനെ ഏതു തരത്തിലുള്ള ബന്ധങ്ങളായാലും കൈവിടാൻ ജുലൈ മാസത്തിൽ ജനിച്ചവർ തയ്യാറാവില്ല.