ഏകദിനത്തിൽ രോഹിതിന് പകരം ഓപ്പണറായി ഇറങ്ങുമോ ? കെഎൽ രാഹുലിന്റെ മറുപടി ഇങ്ങനെ !

വ്യാഴം, 26 നവം‌ബര്‍ 2020 (13:19 IST)
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ടീം ഇന്ത്യ ഏറ്റവും പ്രതീക്ഷയർപ്പിയ്ക്കുന്ന താരങ്ങളിൽ ഒരാളാണ് കെഎൽ രാഹുൽ. അതിനാൽ തന്നെ താരത്തിന്റെ ബാറ്റിങ് ഓർഡർ ഏറേ പ്രധാനവുമാണ്. ഏകദിന പരമ്പരയി രോഹിത് ശർമ്മയുടെ അസാനിധ്യത്തിൽ ശിഖർ ധവാന്റെ ഓപ്പണിങ് പങ്കാളിയായി പ്രധനമായും പരിഗണിയ്കപ്പെടുന്ന താരമാണ് രാഹുൽ. ഇപ്പോഴിതാ ബാറ്റിങ് ക്രമത്തിൽ അഭിപ്രയം തുറന്നുപറയുകയാണ് താരം. ഓരോ ഫോർമാറ്റ് അനുസരിച്ചായിരിയ്ക്കും ബാറ്റിങ് ഓർഡർ തീരുമാനിയ്കുകയെന്ന് ഓസിസ് പര്യടനത്തിൽ ഇന്ത്യയുടെ നിശ്ചിത ഓവർ ഉപനായകൻ കൂടിയായ കെ എൽ രാഹുൽ പറയുന്നു.   
 
ഓരോ ഫോര്‍മാറ്റും അനുസരിച്ചായിരിക്കും ബാറ്റിങ് ഓര്‍ഡര്‍ തീരുമാനിക്കുക. ടീമിന് ഏറ്റവും മികച്ച കോംപിനേഷന്‍ ഏതായിരിക്കുമെന്നതുകൂടി പരിഗണിച്ച ശേഷം മാത്രമേ അക്കാര്യത്തിൽ തീരുമാനമീടുക്കു ഇന്ത്യ അവസാനമായി കളിച്ച ഏകദിന പരമ്പരയില്‍ ഞാന്‍ വിക്കറ്റ് കാത്തിരുന്നു. അതില്‍ ഞാന്‍ സന്തുഷ്ടനുമാണ്. ഒരു അധിക ബൗളറെയോ, ബാറ്റ്‌സ്മാനെയോ അധികമായി കളിപ്പിക്കാന്‍ ഇതു ഇന്ത്യയെ സഹായിക്കുകയും ചെയ്തിരുന്നു. താന്‍ വിക്കറ്റ് കീപ്പറായതോടെ ടീമിന് അത് എക്‌സ്ട്രാ പോയിന്റുകൂടിയാണ് സമ്മാനിയ്ക്കുന്നത്. ടീം ഏതു റോള്‍ നല്‍കിയാലും അത് ചെയ്യാൻ തയ്യാറാണ്. കെ എൽ രാഹുൽ പറഞ്ഞു.
 
കെ എൽ രാഹുലിനെ എങ്ങനെ പുറത്താക്കാം എന്ന് ഓസിസ് ടീം ചോദിച്ചതായി കിങ്സ് ഇലവൻ പഞ്ചാബിലെ രാഹുലിന്റെ സഹതാരമായിരുന്ന ഗ്ലെൻ മാക്സ്‌വെൽ വെളിപ്പെടുത്തിരുന്നു. റണ്ണൗട്ടിലൂടെയല്ലാതെ മറ്റിരു മാർഗത്തിലൂടെയും രാഹുലിനെ പുറത്താക്കാനാകില്ല എന്ന് ടീമിന് മറുപടി നൽകിയതായാണ് മാക്സ്‌വെൽ വ്യക്തമാക്കിയത്, രാഹുലിനെ പുറത്താക്കാൻ ആ ഒരൊറ്റ മാർഗം മാത്രമാണ് തങ്ങൾക്ക് മുന്നിലുള്ളത് എന്നും ഗ്ലെൻ വെളിപ്പെടുത്തിയിരുന്നു. മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം രണ്ട് ടീമുകളായി നടത്തിയ പരിശീലന മത്സരത്തിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍