Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

അഭിറാം മനോഹർ
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (13:54 IST)
നടന്‍ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അറസ്റ്റ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമായാണ് നീക്കം. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യേപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പ്രത്യേക അന്വേഷണ സംഘം ഉടന്‍ കൊച്ചിയിലേക്ക് തിരിക്കും. അതേസമയം സിദ്ദിഖിന്റെ എല്ലാ ഫോണ്‍ നമ്പറുകളും സ്വിച്ച് ഓഫാണ്. കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ദിഖ് ഇല്ല.അറസ്റ്റിന് തടസമില്ലെന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സമയം ലഭിക്കാനായി താരം ഒളിവിലാണ്.
 
 എന്നാല്‍ അതിനായി കാത്ത് നില്‍ക്കേണ്ടതില്ലെന്നും അറസ്റ്റിന് നിയമതടസമില്ലെന്നും പോലീസ് പറയുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് മസ്‌കറ്റ് ഹോട്ടലില്‍ എത്തിച്ച് യുവനടിയെ പീഡിപ്പിച്ചെന്നാണ് കേസ്. 376 വകുപ്പ് ചുമത്തി മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article