വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണം: അന്വേഷണം സിബിഐക്ക് കൈമാറിയുള്ള വിജ്ഞാപനത്തിന് എത്രയും വേഗം നടപടിയെടുക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. എന്തുകൊണ്ടാണ് അന്വേഷണം വൈകുന്നതെന്നും ആരാണ് ഇതിന് ഉത്തരവാദികളെന്നും കോടതി ചോദിച്ചു.
അതേസമയം 18 ദിവസം വൈകിയാണ് സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഉചിതമായ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹര്‍ജി 9 ന് വീണ്ടും പരിഗണിക്കും.