ലോക്‌സഭാ തിരഞ്ഞെടുപ്പ്: തൃശൂരില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു, ഈ ദിവസങ്ങളില്‍ ഒരു തുള്ളി മദ്യം കിട്ടില്ല !

രേണുക വേണു

വെള്ളി, 5 ഏപ്രില്‍ 2024 (13:42 IST)
ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും വോട്ടെണ്ണലും സമാധാനപരമായി നടത്തുന്നതിനായി തൃശ്ശൂര്‍ ജില്ലയില്‍ ഏപ്രില്‍ 24 വെകീട്ട് 6 മണി മുതല്‍ വോട്ടെടുപ്പ് തിയതിയായ ഏപ്രില്‍ 26 വരെ വോട്ടെടുപ്പിനോടനുബന്ധിച്ച ജോലികള്‍ കഴിയുന്നതുവരെയും, (റീ പോള്‍ ആവശ്യമായി വന്നാല്‍ ആ തിയ്യതിയില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന 06 മണിക്ക് 48 മണിക്കൂര്‍ മുന്‍പും), വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ 04 നും ലഹരിവിരുദ്ധ ദിനങ്ങളായി (ഡ്രൈ ഡേ) പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. 
 
ലഹരി വിരുദ്ധ ദിനങ്ങളായി പ്രഖ്യാപിച്ച തിയതികളിലും സമയത്തും ജില്ലയില്‍, സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളിലോ, സ്ഥലത്തോ യാതൊരുവിധ ലഹരി പദാര്‍ത്ഥങ്ങളും വില്‍ക്കുവാനോ വിതരണം ചെയ്യുവാനോ സംഭരിക്കുവാനോ പാടില്ല. മദ്യ ഷാപ്പുകള്‍, ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍, ക്ലബുകള്‍, അനുബന്ധമായി പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച ദിനങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ലാത്തതാണെന്നും ഉത്തരവിലുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍