സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്ന് ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത.ശാസ്ത്രീയമായി നീന്തല്‍ അറിയാവുന്ന വ്യക്തിയാണ് ശാശ്വതീകാനന്ദ. അദ്ദേഹം ഒരിക്കലും മുങ്ങി മരിക്കില്ല. കരുതികൂട്ടിയുള്ള കൊലപാതകമാണ് നടന്നത്. ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ദൈവനിശ്ചയമാണെന്നും ശാന്ത പറഞ്ഞു.
നേരത്തെ ശിവഗിരി മുന്‍ മഠാധിപതി ശാശ്വതികാനന്ദസ്വാമിയുടെ മരണം കൊലപാതകമെന്ന് ശ്രീനാരായണ ധര്‍മവേദി നേതാവും ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റുമായ ഡോ. ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് തലേന്ന് ശാശ്വതികാനന്ദ സ്വാമിയെ ദുബായില്‍ വെച്ച് തുഷാര്‍ മര്‍ദ്ദിച്ചിരുന്നുവെന്നും സ്വാമിയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളുണ്ടായിരുന്നുവെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.