കോവിഡ് കാലത്തെ വാക്‌സിന്‍ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ഉയര്‍ത്തിയെന്ന് ശശി തരൂര്‍; കോണ്‍ഗ്രസിന് തലവേദന

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 31 മാര്‍ച്ച് 2025 (12:10 IST)
വീണ്ടും കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ശശി തരൂര്‍ എംപി. കോവിഡ് കാലത്തെ വാക്‌സിന്‍ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ഉയര്‍ത്തിയെന്ന് ശശി തരൂര്‍ പറഞ്ഞു. നൂറിലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കിയെന്നും ഇതിലൂടെ ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൂടിയായ ശശി തരൂര്‍ പറഞ്ഞു.
 
ദി വീക്കില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്. തരൂരിന്റെ നിലപാടിനെ ബിജെപി സ്വാഗതം ചെയ്തു. കേന്ദ്രസര്‍ക്കാരിനെ തുടര്‍ച്ചയായി ശശി തരൂര്‍ പ്രശംസിക്കുന്നത് കോണ്‍ഗ്രസിന് തലവേദനയായിരിക്കുകയാണ്. നേരത്തെ പ്രധാനമന്ത്രിയെ യുക്രെയിന്‍- റഷ്യ യുദ്ധകാലത്തെ ഇടപെടലില്‍ പ്രശംസിച്ചത് ഏറെ വിവാദമായിരുന്നു.
 
അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ശശി തരൂരിനെ കോണ്‍ഗ്രസ് പുറത്താക്കില്ലെന്ന് കരുതാമെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പുനവാലെ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍