കേരള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി ശശി തരൂര്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തരൂര്‍ പരോക്ഷ സൂചന നല്‍കി. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നുണ്ടെന്നും മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും തരൂര്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ ഇനി സജീവമായി ഉണ്ടാകുമെന്നും തരൂര്‍ വ്യക്തമാക്കി.