24 മണിക്കൂറിനുള്ളിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ നടപടി, കെ കെ ശൈലജയ്ക്ക് ഷാഫിയുടെ വക്കീൽ നോട്ടീസ്

അഭിറാം മനോഹർ
തിങ്കള്‍, 22 ഏപ്രില്‍ 2024 (14:05 IST)
വീഡിയോ വിവാദത്തില്‍ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജയ്‌ക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ വക്കീല്‍ നോട്ടീസ്. 24 മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചു.
 
കെകെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണം നേരത്തെ ഷാഫിക്കെതിരെ ഉയര്‍ന്നിരുന്നു. തനിക്കെതിരെ മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് കെകെ ശൈലജ പരാതിപ്പെട്ടതോടെ ഇത് അശ്ലീല വീഡിയോയാണെന്ന തരത്തില്‍ പ്രചാരണം വന്നിരുന്നു. ഷാഫിക്കെതിരെ എല്‍ഡിഎഫ് ഇത് പ്രചാരണായുധമാക്കിയിരുന്നു. എന്നാല്‍ വീഡിയോയെ പറ്റി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മുഖം വെട്ടിയൊട്ടിച്ച് വികൃതമാക്കിയ പോസ്റ്റിനെ കുറിച്ചാണ് പറഞ്ഞതെന്നും പിന്നീട് കെകെ ശൈലജ വ്യക്തമാക്കിയതോടെയാണ് തനിക്കെതിരെയുണ്ടായ ആരോപണങ്ങള്‍ക്കെതിരെ മാപ്പ് പറയണമെന്ന നിലപാടിലേക്ക് ഷാഫി എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article