കെ.കെ.ശൈലജയെ അപമാനിച്ചു; മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസ്

രേണുക വേണു

ബുധന്‍, 17 ഏപ്രില്‍ 2024 (09:38 IST)
വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. ന്യൂ മാഹി സ്വദേശി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയിലായിരുന്നു വ്യാജപ്രചരണം. ശബ്ദസന്ദേശം അസ്ലമിന്റേതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. 
 
അതേസമയം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്ന് കാണിച്ച് വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ കെ.കെ.ശൈലജ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നുവെന്നും സ്ഥാനാര്‍ഥിയുടെ അറിവോടെയാണ് സൈബര്‍ ആക്രമണമെന്നുമാണ് കെ.കെ.ശൈലജയുടെ ആരോപണം. തന്റെ ഫോട്ടോ മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റ് ചെയ്തും വ്യാജപ്രചരണം നടത്തുന്നുവെന്നും ആരോപണമുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍