മലയാളത്തിലെ പ്രമുഖ നടന്‍ സത്താറി(63)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഡയറക്‌ട് മാര്‍ക്കറ്റിങ്ങിലൂടെ പണം സമാഹരിച്ചു തട്ടിപ്പു നടത്തിയ കേസിലാണ് സത്താറിനെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.
2007 ല്‍ വര്‍ക്കല ഗവ. ഹൈസ്ക്കൂളിന് സമീപം ഇന്‍ഫോവിഷന്‍ എന്ന പേരില്‍ സ്ഥാപനം തുടങ്ങി ഗൃഹോപകരണങ്ങളും ഇലക്‌ട്രോണിക്‌സ് സാധനങ്ങളും ഡയറക്‌ട് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നു കാണിച്ചു വന്‍ തുക സ്വരൂപിക്കുകയും പിന്നീട് സ്ഥാപനം അടച്ചുപൂട്ടി മുങ്ങിയെന്നുമാണ് സത്താറിനെതിരായ കേസ്.
പലതവണ നോട്ടീസ് നല്‍കിയെങ്കിലും കോടതിയില്‍ ഹാജരാകാന്‍ സത്താര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് സത്താറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സത്താറിനെ റിമാന്‍ഡ് ചെയ്തു.