സരിതയ്‌ക്ക് കനത്ത തിരിച്ചടി; അപ്പീൽ ജില്ലാ സെഷൻസ് കോടതി തള്ളി

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2017 (17:59 IST)
സോളർ തട്ടിപ്പു കേസിൽ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് വിധിച്ച ശിക്ഷയ്ക്കെതിരെ സരിത എസ് നായർ നൽകിയ അപ്പീൽ ജില്ലാ സെഷൻസ് കോടതി തള്ളി.

സോളർ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രവാസിയായ ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജിൽനിന്ന് 1.19 കോടി തട്ടിയെടുത്തെന്നാണ് കേസ്. സോ​ള​ർ ത​ട്ടി​പ്പി​ലെ ഏ​റ്റ​വും വ​ലി​യ തു​ക​യു​ടെ കേ​സാ​ണി​ത്.

സരിതയ്ക്കും ബിജു രാധാകൃഷ്ണനും മജിസ്ട്രേട്ട് കോടതി മൂന്നു വർഷവും മൂന്നു മാസവും തടവും 1.2 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് കോടതി സരിത അപ്പീല്‍ നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article