2013 ജൂലായ് 13നാണ് കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന കത്ത് സരിത പുറത്തുവിടുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുമ്പോഴാണ് സരിത കത്തെഴുതിയത്. എന്നാല്‍, ഇതു സംബന്ധിച്ച് അന്വേഷണത്തിനു ഉത്തരവിട്ടതോടെ ആരും പീഡിപ്പിച്ചില്ലെന്നുകാട്ടി സരിത രണ്ട് കത്ത് കൂടി പുറത്തുവിട്ടു.
പീഡനം ആരോപിക്കുന്ന ആദ്യ കത്തെഴുതി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെയാണ് ആദ്യകത്തിലെ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ടുള്ള രണ്ടാംകത്ത് സരിത എറണാകുളം അഡീഷണല്‍ ഒന്നാംക്ലാസ് മജിസട്രേട്ട് കോടതിയില്‍ നല്‍കിയത്. തന്റെ പേരുചേര്‍ത്ത് പല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും കഥകള്‍ മെനയുന്നുവെന്നും അവ വാസ്തവവിരുദ്ധമാണെന്നുമായിരുന്നു അന്ന് സരിത അറിയിച്ചത്.