പ്രമുഖനല്ലെന്ന കാരണത്താല്‍ ആരെയും ഒറ്റപ്പെടുത്തരുത്; ശ്രീ‌ജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

Webdunia
ചൊവ്വ, 23 ജനുവരി 2018 (10:06 IST)
അനുജന്റെ മരണത്തിനു പിന്നിലുളവർക്ക് ശിക്ഷ ലഭിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ രണ്ട് വർഷത്തിലധികമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. ബാംഗ്ലൂരിലും മൈസൂരിലുമായി ഷൂട്ടിങ് തുടരുന്ന ഉരുക്കു സതീശന്‍ എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചാണ് സന്തോഷ് തിരുവനന്തപുരത്തെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
 
പോലിസ് കസ്റ്റഡിയില്‍ വെച്ച് മരണമടഞ്ഞ സഹോദരന്‍ ശ്രീജിവിന് നീതികിട്ടാനായി കഴിഞ്ഞ 770 ദിവസങ്ങളിലേറെയായി ശ്രീജിത് നിരാഹാര സമരത്തിലാണ്. ശ്രീജിത്തിനും അമ്മയ്ക്കും കുറെ നല്ല നിമിഷങ്ങള്‍ നല്‍കാന്‍ സാധിച്ചുവെന്നതില്‍ സന്തോഷിക്കുന്നു. അവരെ കണ്ട് തിരിച്ചെത്തിയതിനു ശേഷം സന്തോഷ് പണ്ഡിറ്റ് ഫേസ് ബുക്കിലിട്ട പോസ്റ്റ് വൈറലാവുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article