വയനാട്: വയനാട്ടിൽ നടന്ന ചന്ദന വേട്ടയിൽ നൂറു കിലോയോളം ചന്ദനം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട മൂന്നു പേരെയും പിടികൂടി. ഇവർക്കൊപ്പം ഉണ്ടായിരുന്ന വയനാട് സ്വദേശിയായ ഒരാൾ ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം മേപ്പാടി റേഞ്ച് ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടത്. പിടിയിലായവരിൽ രണ്ട് പേര് മലപ്പുറം സ്വദേശികളും മറ്റൊരാൾ ചുണ്ടേൽ സ്വദേശിയുമാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.