കാമുകിയുടെ മകളെ പീഡിപ്പിച്ച 46 കാരനു ജീവപര്യന്തം തടവ്
കൊച്ചി: രഹസ്യ കാമുകിയുടെ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 46 കാരനു കോടതി ജീവപര്യന്തം തടവിന് മുന്നോടിയായി പത്ത് വര്ഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും വിധിച്ചു. കൊച്ചി മട്ടാഞ്ചേരി സ്വദേശി ക്ലമന്റിനാണ് പോക്സോ കോടതി ഈ ശിക്ഷ വിധിച്ചത്.
പ്രതി രഹസ്യ കാമുകിയുടെ 15 വയസുള്ള മൂത്ത മകളെ പീഡിപ്പിച്ചത് പുറത്തു പറയാൻ ഒരുങ്ങിയ പന്ത്രണ്ട് വയസുള്ള ഇളയ പെൺകുട്ടിയെ പ്രതി മർദ്ദിച്ചു. ഈ വിവരം ഇളയ പെൺകുട്ടി അധ്യാപകരോട് വെളിപ്പെടുത്തിയതാണ് കേസ് രജിസ്റ്റർ ചെയ്യാൻ കാരണമായത്.
മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോക്സോ കോടതി ജഡ്ജി കെ.സോമനാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. രണ്ട് കേസിലുമായി പ്രതിക്ക് 36 വർഷത്തെ കഠിന തടവാണ് അനുഭവിക്കേണ്ടത്. പിഴത്തുക പെൺകുട്ടികൾക്ക് നൽകാനും വിധിയായി.