ചന്ദനക്കടത്ത് : 4 പേര്‍ അറസ്റ്റില്‍

Webdunia
വ്യാഴം, 16 ജൂലൈ 2015 (18:09 IST)
114 കിലോയുടെ ചന്ദനത്തടി കടത്തുമായി ബന്ധപ്പെട്ട കേസില്‍ നാലു പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തു. വിതുര കല്ലാര്‍ നെല്ലിക്കുന്നില്‍ ഭഗവാന്‍ കാണി, ചന്ത കോമ്പൌണ്ടില്‍ താമസക്കാരായ സുരേഷ് ബാബു, സുരേന്ദ്രന്‍, ആനപ്പാറ നൌഷാദ് എന്നിവരാണു വലയിലായത്.
 
കഴിഞ്ഞ ഒമ്പതാം തീയതി രാവിലെ പിരപ്പന്‍കോടിനടുത്ത് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍ പെട്ട കാറില്‍ നിന്ന് 114 കിലോ ചന്ദനം പിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണു ഇവരെ പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്.വി.വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
 
അപകട സ്ഥലത്തു നിന്ന് ഡ്രൈവര്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന നാലുപേരും പൊലീസിന്‍റെയും നാട്ടുകാരുടെയും കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ആര്യങ്കാവ് വനമേഖലയില്‍ നിന്നാണു ചന്ദനം മുറിച്ചു കടത്തിയത്. നെടുമങ്ങാട് വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.