മണൽ കടത്താൻ ശ്രമിച്ച വാഹനം പൊലീസ് തടഞ്ഞു; പുഴയിലേക്ക് ചാടിയ യുവാവിനായി തിരച്ചിൽ

Webdunia
ശനി, 28 ജൂലൈ 2018 (10:59 IST)
മണൽ കടത്താൻ ശ്രമിച്ച വാഹനം പൊലീസ് തടഞ്ഞതിനെ തുടർന്ന് രണ്ടു യുവാക്കൾ ചമ്രവട്ടം പാലത്തിനു മുകളിൽനിന്നും പുഴയിലേക്ക് ചാടി.
 
ഒരാൾ നീന്തി രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. പുഴയിൽ ചാടിയതായി കരുതുന്ന മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു.

പൊന്നാനിയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തുകയാണ്. ഇതുവരെയായി വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article