നടയടയ്ക്കുമെന്ന തീരുമാനം കോടതിയലക്ഷ്യം, വിധി അനുസരിക്കുന്നതിന് തന്ത്രിയും ബാധ്യസ്ഥനാണെന്ന് ദേവസ്വം ബോർഡ്

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (10:04 IST)
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിക്കുന്നതിന് തുല്യമാണ് സ്ത്രീകൾ കയറിയാൽ നടയടച്ചിടുമെന്ന തന്ത്രി കണ്ഠര് രാജീവരുടെ പ്രസ്താവനയെന്ന് ദേവസ്വം ബോര്‍ഡംഗം ശങ്കര്‍ദാസ്. മനോരമയോടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 
തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ചില രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിലപാട് സ്വീകരിക്കുന്നത്. സുപ്രീം കോടതി വിധി അനുസരിക്കുന്നതിന് തന്ത്രിയും ബാധ്യസ്ത്ഥനാണ്. അതിനു പകരം തോന്നുമ്പോള്‍ നടയടച്ച് പോകുമെന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
 
കഴിഞ്ഞ ദിവസം രഹ്ന ഫാത്തിമ ശബരിമലയില്‍ വന്നതിന് പിന്നില്‍ താന്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article