വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു പൂജകൾ നിർത്തിവച്ച് പരികർമ്മികൾ പ്രതിഷേധത്തിനിറങ്ങിയത്. സ്ത്രീകൾ നടപ്പന്തലിൽ എത്തിയതായി അറിഞ്ഞതോടെ പരികർമ്മികൾ പതിനെട്ടാം പടിയുടെ മുന്നിൽ കുത്തിയിരുന്ന് സമരം നടത്തുകയായിരുന്നു. ഇവർക്കെതിരെ നടപടി ഉണ്ടായേക്കും എന്ന് സൂചന നൽകുന്നതാണ് നോട്ടീസ്.