യുവതികൾ മലയിറങ്ങുന്നു, തിരിച്ച് പോകാതെ നിവൃത്തിയില്ലെന്ന് രഹ്ന ഫാത്തിമ; സുരക്ഷയൊരുക്കി ഐജി

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (10:56 IST)
പ്രതിഷേധം ശക്തമായതോടെ ശബരിമലയിലെത്തിയ സ്ത്രീകൾ മടങ്ങുന്നു. ആന്ധ്രാ സ്വദേശിനിയും മാധ്യമ പ്രവർത്തകയുമായ കവിതയും കൊച്ചി സ്വദേശിനിയും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയുമാണ് തിരിച്ചു മലയിറങ്ങുന്നത്. ഇവർക്ക് ആവശ്യമായ സുരക്ഷ നൽകുമെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു. 
 
യുവതികൾ സന്നിധാനത്തെത്തിയാൽ നട അടച്ച് മടങ്ങുമെന്ന് തന്ത്രി കണഠര് രാജീവർ ഐജിയെ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ, ശബരിമലയിലേക്കെത്തിയ രണ്ടു യുവതികളെ സന്നിധാനത്ത് തൽക്കാലം പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ അറിയിച്ചിരുന്നു. 
 
ശബരിമലയിലേക്ക് കൊണ്ടുവന്നത് പോലെ ഒരു പോറൽ പോലും ഏൽക്കാതെ യുവതികളെ പമ്പ വരെ എത്തിക്കുമെന്ന് ഐജി അറിയിച്ചു. തിരിച്ച് പോകാമെന്ന് യുവതികളും അറിയിച്ചതായി ഐജി പറഞ്ഞു. തിരിച്ച് പോകാതെ നിവൃത്തിയില്ലെന്ന് രഹ്ന ഫാത്തിമയും പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article