ആരാണ് രഹ്ന ഫാത്തിമ? വിശ്വാസിയോ ആക്ടിവിസ്റ്റോ?

വെള്ളി, 19 ഒക്‌ടോബര്‍ 2018 (10:40 IST)
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയും മോഡലുമായ രഹ്ന ഫാത്തിമ ശബരിമല കയറുകയാണ്. ഇന്നു രാവിലെ ആറുമണിയോടെയാണ് രഹ്ന ശബരിമലയില്‍ എത്തിയത്. ഭര്‍ത്താവ് മനോജ് ശ്രീധരനും ആന്ധ്രയില്‍ നിന്നുള്ള മൊബൈല്‍ ജേണലിസ്റ്റ് കവിതയും ഒപ്പമുണ്ട്.
 
പപമ്പയില്‍ വച്ച് പൊലീസ് നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പിന്നീട് എസ്പിയെത്തി സുരക്ഷാ ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തി മല ചവിട്ടാന്‍ അനുവദിക്കുകയായിരുന്നു. നടപ്പന്തലിൽ വരെ രഹ്നയും കവിതയും എത്തിയെങ്കിലും അകത്തേക്ക് കയറ്റി വിടാൻ അയ്യപ്പ ഭക്തർ അനുവദിച്ചിരുന്നില്ല. 
 
അതോടൊപ്പം, യുവതികൾ ആക്ടിവിസ്റ്റുകൾ ആണെന്ന് തിരിച്ചറിഞ്ഞതോടെ തിരിച്ചിറങ്ങാൻ പൊലീസിന് നിർദേശം നൽകിയിരിക്കുകയാണ് ദേവസ്വം മന്ത്രി. വിശ്വാസികൾക്ക് മാത്രമേ പ്രവേശനമുള്ളുവെന്നും ആക്ടിവിസ്റ്റുകളായ സ്ത്രീകൾക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും കടകംപള്ളി വ്യക്തമാക്കിയിരുന്നു.
 
സ്ത്രീകള്‍ക്കു നേരെ ലൈംഗികാക്രമണങ്ങള്‍ നടക്കുന്നതിനെതിരെ രഹ്ന ഫാത്തിമ മാറു തുറന്ന് പ്രതിഷേധിച്ചു നടത്തിയ സമരം ലോകമാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൃശൂര്‍ പൂരത്തില്‍ ആദ്യമായി പെണ്‍പുലികള്‍ ഇറങ്ങിയത് രഹ്നയുടെ ഇറങ്ങിയത് രഹ്നയുടെ നേതൃത്വത്തിലായിരുന്നു. വ്രതം ആരംഭിച്ച് രഹ്ന ഫാത്തിമ ഫേസ്ബുക്കിലിട്ട ചിത്രം സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍