ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റുന്നു. ശബരിമല ശ്രീ ധര്‍മശാസ്ത്ര ക്ഷേത്രമെന്ന പഴയ പേരുതന്നെ വീണ്ടും നല്‍കാനാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടാകും.
കഴിഞ്ഞ മണ്ഡലകാലത്തായിരുന്നു ക്ഷേത്രത്തിന്റെ പേര് മാറ്റി ശബരിമല ശ്രീ അയ്യപ്പസ്വാമിക്ഷേത്രം എന്നാക്കിയതായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് ഇറക്കിയത്. 2016 ഒക്ടോബര്‍ അഞ്ചാം തിയതി ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്റെ തിരുമാനമായാട്ടാണ് ഉത്തരവ് പുറത്ത് ഇറങ്ങിയിരിക്കുന്നത്.
തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ അനേകം ശ്രീധര്‍മ്മശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ഒരേയൊരു അയ്യപ്പസ്വാമിക്ഷേത്രം മാത്രമാണുള്ളതെന്നും അത് ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രമാണെന്നുമാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.