ദേവസ്വം ബോർഡിന്റെ കാലാവധി ചുരുക്കിയ ഓർഡിനൻ‌സ്: ഗവര്‍ണര്‍ വിശദീകരണം തേടി - ഇന്ന് തന്നെ നല്‍കുമെന്ന് സര്‍ക്കാര്‍

തിങ്കള്‍, 13 നവം‌ബര്‍ 2017 (16:59 IST)
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി വെട്ടിക്കുറച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി സദാശിവം വിശദീകരണം തേടി.

അംഗങ്ങളുടെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമായി കുറയ്ക്കുന്ന ഓർഡിനൻസ് സംബന്ധിച്ചാണ്  സർക്കാരിനോട് ഗവർണർ വിശദീകരണം തേടിയത്. അതേസമയം, ഇന്ന് തന്നെ ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

ചട്ടം ഭേദഗതി ചെയ്തു കൊണ്ടുള്ള ഓർഡിനൻസിന് നിയമസാധുതയുണ്ടോയെന്ന് വ്യക്തമാക്കാനാണ് ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതുവരെ നിലവിലുള്ള പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലിനും തുടരാം.

1950ലെ തിരുവിതാംകൂര്‍ - കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണു തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍