മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

എ കെ ജെ അയ്യർ
തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (21:26 IST)
പത്തനംതിട്ട: മണ്ഡലപൂണ്ടി മനോത്സവം കഴിഞ്ഞു നട അടച്ച ശേഷം തിങ്കളാഴ്ച വൈകിട്ട് മകരവിളക്ക് മഹോത്സവത്തിനായി ശബരീശ നട തുറന്നു. വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരി ദീപം തെളിയിച്ച് നട തുറന്നു. 
 
തുടര്‍ന്ന് ശ്രീഅയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും താക്കോലും മേല്‍ശാന്തിയില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേല്‍ശാന്തി ടി. വാസുദേവന്‍ നമ്പൂതിരി മാളികപ്പുറം ശ്രീകോവില്‍ തുറന്നു. മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി ആഴിയില്‍ അഗ്‌നി പകര്‍ന്നതിന് ശേഷം ഭക്തര്‍ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തി. 
 
മണ്ഡലകാലം ഡിസംബര്‍ 26ന് സമാപിച്ചതോടെ നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക് ദര്‍ശനം. തീര്‍ത്ഥാടകര്‍ക്ക് ജനുവരി 19 വരെ ദര്‍ശനം നടത്താം. ഇനി ജനുവരി 20 നാണ് നടയടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article