നിറപുത്തരി ഉത്സവത്തിനായി ശബരിമല നടതുറന്നു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 10 ഓഗസ്റ്റ് 2023 (08:42 IST)
നിറപുത്തരി ഉത്സവത്തിനായി ശബരിമല നടതുറന്നു. നിറപുത്തരിക്കായി എത്തിച്ച നെല്‍ക്കതിരുകള്‍ പുലര്‍ച്ചെ പതിനെട്ടാംപടിയില്‍ തന്ത്രി കണ്ഠര് രാജീവര് സ്വീകരിച്ച് പ്രത്യേക പൂജനടത്തി. പൂജിച്ച നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരിധിയിലുള്ള ക്ഷേത്രങ്ങളിലെല്ലാം ഇന്നാണ് നിറപുത്തരി ഉത്സവം. ക്ഷേത്രനട നിറപുത്തരി ഉത്സവത്തിനായി ഇന്നലെ വൈകിട്ട് അഞ്ചിനാണ് തുറന്നത്. 
 
ചെങ്ങന്നൂര്‍ മുതല്‍ ശബരിമല വരെയുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും കരക്കാരുടെ ക്ഷേത്രങ്ങളിലും ചിങ്ങമാസത്തിലെ നിറപുത്തരി ചടങ്ങില്‍ നെല്‍ക്കതിര്‍ സമര്‍പ്പിക്കുക എന്നതുമാണ് പ്രധാന ലക്ഷ്യം. ആറന്മുള ഗ്രാമപഞ്ചായത്തും കൃഷിഭവനും നെല്‍കൃഷിക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്. കര്‍ഷകര്‍ സമര്‍പ്പിക്കുന്ന കതിര്‍ക്കുലകള്‍ പ്രസാദമായി ഭക്തര്‍ ഏറ്റുവാങ്ങും.

അനുബന്ധ വാര്‍ത്തകള്‍

Next Article