ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം ദേവസ്വം ബോര്‍ഡ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം ലഭിച്ച തീര്‍ത്ഥാടനം. കഴിഞ്ഞ ദിവസം വരെയുള്ള വരുമാനത്തിന്റെ കണക്ക് 315.46 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 12ാം തിയതിവരെയുള്ള കണക്കുപ്രകാരം 310.40 കോടിരൂപയായിരുന്നു വരുമാനം.