കേരള പോലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 17 ജനുവരി 2023 (18:07 IST)
കേരള പോലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ഇന്ന് രാവിലെയാണ് ചാനല്‍ ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്തതിനുശേഷം ചാനലില്‍ മൂന്നു വീഡിയോകളും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആരാണ് പേജ് ഹാക്ക് ചെയ്തതെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. സൈബര്‍ ഡോമും സൈബര്‍ പോലീസും ചേര്‍ന്ന് youtube വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍  തുടങ്ങിയതായും പോലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍