ശബരിമല: ജുഡീഷ്യൽ അന്വേഷണം സർക്കാരിന്റെ വിവേചനാധികാരം, ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (12:23 IST)
കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളിലും പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക എന്ന സർക്കരിന്റെ വിവേചനാധികാരമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇക്കാര്യത്തിൽ കോടതി പരിമിതികളുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
 
ശബരിമലയിലെ സംഘർഷങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം എന്ന് കോടതിക്ക് ‌മുൻ‌കൂട്ടി നിർദേശം നൽകനാകില്ല. സർക്കാരിന് സ്വതന്ത്രമായ അന്വേഷണം നടത്താനുള്ള അധികാരമുണ്ട്. എന്നാൽ  അന്വേഷണത്തിൽ വീഴ്ച വരുത്തിയാൽ കോടതി ഇടപെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി. 
 
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഘർഷങ്ങളിലും പൊലീസ് നടപടിയിലും ജുഡീഷ്യൽ അന്വേഷണം  ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ രാജേന്ദ്രനാണ് ഹൈക്കോടതിയെ സമിപിച്ചത്. ശബരിമലയിൽ രഹ്‌ന ഫാത്തിമ എത്തിയതിൽ ഗൂഡാലോചനയുണ്ടെന്നും ഐ ജി മനോജ് എബ്രഹാമിനും ശ്രീജിത്തിനുമെതിരെ അന്വേഷണ വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article