ചൈനീസ് കമ്പനികൾ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും സ്വന്തമാക്കിയത് 50,000 കോടിയിലേറെ !

തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (20:09 IST)
ഇന്ത്യൻ വിപണിയിൽ നിന്നും ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികൾ സ്വന്തമാക്കിയ വരുമാനം കേട്ടാൽ നമ്മൾ അമ്പരന്നുപോകും. 51,722.1 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം ഷവോമി, ഒപ്പോ, വിവോ, ഹോണര്‍, ലനോവോ-മോട്ടറോള, വണ്‍ പ്ലസ്, ഇന്‍ഫിനിക്സ് എന്നീ കമ്പനികൾ ചൈനയിലെത്തിച്ചത്. 
 
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 26,262.4 കോടിരൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിന്നും ചൈനീസ് മൊബൈൽ നിർമ്മാതാക്കൾ ഇരട്ടി വരുമാനം സ്വന്തമാക്കിയിരിക്കുന്നു എന്ന് സാരം. ചൈനീസ് സ്മാർട്ട് ഫോണുകൾക്കാണ് ഇന്ത്യയിൽ ഇപ്പോൾ ഏറ്റവുമധികം പ്രചാരം. ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്മാർട്ട്ഫോൺ ഷവോമിയുടേതാണ്.
 
ഷവോമി തന്നെയാണ് ഇന്ത്യൻ വിപണിയിൽ നിന്നും കൂടുതൽ നേട്ടം കൊയ്ത സമാർട്ട്ഫോൺ കമ്പനി. 22,947.3 കോടിരൂപയാണ് ഈ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്നും ഷവോമി സ്വന്തമാക്കിയത്. 11,994.3 കോടിയാണ് ഓപ്പോ മൊത്തവരുമാനം. വിവോ നേടിയത് 11,179.3 കോടിയാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍