ദേവസ്വം നിയമന അഴിമതിക്കേസ്; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സിന്റെ കുറ്റപത്രം

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (11:59 IST)
ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് ആധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സിന്റെ കുറ്റപത്രം. രണ്ട് ഉദ്യോഗസ്ഥരെ ചട്ടം മറികടന്ന് ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചുവെന്നാണ് കേസ്. ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി.വി ചന്ദ്രമോഹന്‍ അടക്കമുള്ളവരും കേസില്‍ പ്രതിയാണ്. 
 
ഉദ്യോഗസ്ഥരെ വഴിവിട്ട് നിയമിച്ച സംഭവത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയിരിക്കുകയാണ് വിജിലന്‍സ്. ഭരണസമിതിയുടെ കാലത്ത് രഞ്ജിത്ത്, രാജു എന്നിവരെ ഉയര്‍ന്ന തസ്തിക സൃഷടിച്ച് ഉയര്‍ന്ന ശമ്പളം നല്‍കിയിരുന്നു. ഇതാണ് കേസിനാസ്പദമായ സംഭവം.
 
കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് നിയമനം വഴിവിട്ടതാണെന്ന് കാണിച്ച് പരാതി നല്‍കിയിരിക്കുന്നത്. ഏഴ് പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമനം നടത്തിയ കാലത്ത് ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. 
 
ശബരിമല വിഷയത്തില്‍ ബിജെപിയൊടൊപ്പം സര്‍ക്കാരനെതിരെ കലാപം നടത്തുന്നതില്‍ മുന്‍നിരയില്‍ തന്നെയാണ് തുഷാര്‍ വെള്ളാപ്പിള്ളിയും.

അനുബന്ധ വാര്‍ത്തകള്‍

Next Article