ശബരിമലയിൽ പോയതിന്റെ പേരിൽ ബിന്ദുവിനെ ഊരുവിലക്കിയ സംഭവം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (18:46 IST)
ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് ചേവായൂര്‍ സ്വദേശിനി ബിന്ദു തങ്കം കല്യാണിക്ക് വാടക വീട്ടിലും ജോലിസ്ഥലത്തും ഊരുവിലക്ക് എര്‍പ്പെടുത്തിയ സംഭവത്തില്‍ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ സ്വമേധയ കേസെടുത്തു. ശബരിമല ദര്‍ശനത്തിന് പോയെന്ന പേരില്‍ ഒരു സ്ത്രീയെ വീട്ടിലും ജോലിസ്ഥലത്തും വിലക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് എം സി ജോസഫെയ്ന്‍ പറഞ്ഞു.
 
സുപ്രീംകോടതി അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യുവതി ശബരിമലയില്‍ ദര്‍ശന നടത്താന്‍ പോയത്. അവരെ വീട്ടില്‍ താമസിപ്പിക്കില്ലെന്ന് വീട്ടുടമസ്ഥനും, ജോലിസ്ഥലത്ത് പ്രവേശിപ്പിക്കില്ലെന്ന് സ്‌കൂളധികൃതരും പറയുന്നത് അംഗീകരിക്കാനാവില്ല ഇതിനെതിരെ സര്‍ക്കാരും പോലീസും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ജോസഫെയ്ന്‍ പറഞ്ഞു. 
 
മാധ്യമവാര്‍ത്തളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ സംസ്ഥന പൊലീസ് മേധാവിയോട് കമ്മീഷൻ റിപ്പോർട്ട് തേടും. ചേവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായ ബിന്ദുവിനോട് ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ ജോലിക്ക് വരേണ്ടതില്ല സ്കൂൾ അധികൃതർ നിർദേസം നൽകുകയായിരുന്നു. വാടകവീട്ടിലേക്ക് ഇനി വരരുതെന്ന് വീട്ടുടമകൂടി പറഞ്ഞതോടെ താമസിക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് യുവതി. 

അനുബന്ധ വാര്‍ത്തകള്‍

Next Article