ഇനി ക്യൂ നിന്ന് മുഷിയേണ്ട; മദ്യം പാർസലായി വീട്ടിലെത്തും

ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (18:21 IST)
ഓണലൈൻ വഴിയുള്ള വ്യാപാരം രാജ്യത്ത് തകൃതിയായി നടക്കുകയാണ്. ആദ്യം വീട്ടുപകരണങ്ങൾ ഉൾപ്പടെയുള്ള സേവനങ്ങളാണ് വന്നതെങ്കിൽ ഇപ്പോൾ പാചക സാധനങ്ങളും പാകം ചെയ്ത ഭക്ഷനവുമെല്ലാം നമുക്ക് വീട്ടുപടിക്കലെത്തിച്ച് നൽകുന്നുണ്ട്. ഇതുപോലെ മദ്യവും ഓർഡർ ചെയ്തു വരുത്താം.
 
ക്യൂ നിന്ന് മദ്യം വാങ്ങികേണ്ട ബുദ്ധിമുട്ട് ഇനിയില്ല. കർണാടകത്തിൽ നേരത്തെ തന്നെ ഈ സേവനം ലഭ്യമാണ് ഇപ്പോൾ ഈ സേവനം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് കമ്പനികൾ. ഓൺലൈൻ മദ്യ വിലപ്പനക്കായി കൂടുതൽ കമ്പനികൾ മഹാരാഷ്ട്ര കർണാടക സർക്കരുകളോട് അനുമതി തേടിയിരിക്കുകയാണ്.
 
ബംഗളുരുവിൽ നേരത്തെ ഈ സേവനം ലഭ്യമായിരുന്നെങ്കിലും ഓൺലൈൻ മദ്യ വിൽപ്പന അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടതിനെ തുടർന്ന് ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. എന്നൽ ഇത് പുനരാരംഭിക്കാൻ സർക്കാർ തലത്തിൽ ചർച്ച ആരംഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍