നല്ല സൌന്ദര്യത്തിനും നല്ല ആരോഗ്യത്തിനും ബദാം

ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (15:46 IST)
നമ്മുടെ ആരോഗ്യത്തിനും സൌന്ദര്യത്തിനു ഏറെ ഗുണകരമായ ഒരു ഡ്രൈ ഫ്രൂട്ടാണ് ബദാം. സരീരത്തിലെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെ എപ്പോഴും ക്രമമായി സൂക്ഷികാൻ ബദം ദിവസേന കഴിക്കുന്നതിലൂടെ സാധിക്കും. ബദാം ദിവസേന ഒരു ശീലമാക്കിയാൽ ജീവിത ശൈലി രോഗങ്ങലെ പേടിക്കേണ്ടതില്ല എന്നതാണ് വാസ്തവം.
 
ശരീരത്തിൽ ചീത്ത കോളസ്ട്രോളിനെ പുറംതള്ളി നല്ല കോളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ ബദാം കഴിക്കുന്നതിലൂടെ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അലവ് ക്രമീകരിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുമെല്ലാം ബദാമിന് പ്രറ്റ്ഘ്യേക കഴിവാണുള്ളത്.
 
എന്നാൽ ബദാം എങ്ങനെ കഴിക്കണം എന്ന കാര്യത്തിൽ പലർക്കും പല അഭിപ്രായങ്ങളാണുള്ളത്. ബദാം തൊലികളഞ്ഞ് കഴിക്കുന്നതാണ് നല്ലതെന്ന് പലരും പറയാടുണ്ട്. എന്നാൽ ഇത് തെറ്റാണ് ബദാം തൊലിയോടുകൂടി സാധാരണ ഗതിയിൽ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഒരു പിടി ബദ്ദം ഒരു ദിവസം കഴിക്കുന്നതാണ് നല്ലത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍