റോഷി അഗസ്റ്റിനെ മന്ത്രിയായി തീരുമാനിച്ചു; ജയരാജ് ചീഫ് വിപ്പ്

Webdunia
ചൊവ്വ, 18 മെയ് 2021 (10:31 IST)
റോഷി അഗസ്റ്റിന്‍ കേരള കോണ്‍ഗ്രസ് (എം) മന്ത്രി. എന്‍.ജയരാജ് ചീഫ് വിപ്പാകും. ഇക്കാര്യം അറിയിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വകുപ്പ് ഏതെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കുക. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചെങ്കിലും മുന്നണി അംഗീകരിച്ചില്ല. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കാമെന്നായിരുന്നു എല്‍ഡിഎഫ് നിലപാട്. മുന്നണിയുടെ കെട്ടുറപ്പിനുവേണ്ടി ഈ തീരുമാനം അംഗീകരിക്കുകയാണെന്നും രണ്ട് കാബിനറ്റ് പദവി ലഭിച്ചതില്‍ സന്തോഷമെന്നും ജോസ് കെ.മാണി പ്രതികരിച്ചിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article