സ്വർണവ്യാപാരിയുടെ വീട്ടില്‍ മോഷണം; നഷ്‌ടമായത് അര കിലോ സ്വർണവും പണവും

Webdunia
ചൊവ്വ, 7 മെയ് 2019 (19:49 IST)
സ്വർണ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവര്‍ന്നു. ചേരാവള്ളി ഇല്ലത്ത് വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന മഹാരാഷ്‌ട്ര സ്വദേശിയായ സന്തോഷ് പവാറിന്റെ വീട്ടില്‍ നിന്നാണ് അര കിലോ സ്വർണാഭരണങ്ങളും ഒന്നേകാൽ ലക്ഷം രൂപയും നഷ്‌ടമായത്.

ഈ മാസം നാലിന് രാത്രിയാണ് മോഷണം നടന്നത്. സന്തോഷ് പവാറും കുടുംബവും ബന്ധുവീട്ടിൽ പോയി തിങ്കളാഴ്‌ചയാണ് മടങ്ങി എത്തിയത്. വീടിന്റെ ഉള്ളിൽ കയറിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

കിടക്കയുടെ അടിയില്‍ നിന്നാണ് താക്കോല്‍ എടുത്ത് അലമാര തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. വീടിന്റെ പിന്‍‌ഭാഗത്തെ വാതില്‍ തുറന്നാണ് മോഷ്‌ടാവ് രക്ഷപ്പെട്ടത്.

വീടിനെ കുറിച്ച് വ്യക്തമായ അറിവുള്ളവരായിരിക്കാം മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെ മോഷ്ടാക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article