ഇന്ത്യൻ നിർമ്മിത റേഞ്ച് റോവർ വെലാർ വിപണിയിൽ, വില 72.47 ലക്ഷം

Webdunia
ചൊവ്വ, 7 മെയ് 2019 (19:44 IST)
പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച പ്രീമിയം എസ് യു വി വെലാറിനെ റേഞ്ച് റോവർ വിപണിയിൽ അവതരിപ്പിച്ചു. 2018ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച വെലാർ വിപണിയിൽ മിക;ച്ച പ്രകടനം നടത്തിയതോടെയാണ് വാഹനം ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ റേഞ്ച് റോവർ തീരുമാനിച്ചത്. 72.47 ലക്ഷം രൂപണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
 
റേൻ,ഞ്ച് റോവർ എസ് യുവികളുടെ കരുത്തൻ ലുക്ക് പ്രകടമാണ് പുതിയ ൈന്ത്യൻ നിർമ്മിത വെലറിൽ. ഒഴുകിയിറങ്ങുന്ന ഡിസൈൻ ശൈലിയാണ് വാഹനത്തിന്റെ എക്സ്റ്റീരിയർ ഒരുക്കിയിരികുന്നത്.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വെലാറിൽനിന്നും കാഴ്ചയിൽ വലിയ വ്യത്യാസങ്ങൾ പുതിയ വെല്രിൽ ഇല്ല. കൂടുതൽ സ്പോട്ടി ലുക്ക് നൽകുന്നതിനായുള്ള മാറ്റങ്ങളാണ് വാഹനത്തിന്റെ ബോഡിയിൽ കാണാനവുക. സ്ലൈഡിംഗ് പനോരമിക് റൂഫ് വാഹനത്തിൽ എടുത്തുപറയേണ്ട ഒരു ഫീച്ചറാണ്.
 
മികച്ച പ്രീമിയ ഫീച്ചറുകൾ തന്നെയാണ് വാഹനത്തിന്റെ അകത്തളത്തെ ഗംഭീരമക്കുന്നത്. വാഹനത്തിന്റെ ലെതർ സീറ്റുകലിൽനിന്നു തന്നെ ഇത് വ്യക്തമാകും. സ്റ്റിയറിംഗ് വീലുകളിലും ലെതർ ടച്ച് കാണാം. 25.4 സെന്റീമീറ്റ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം വഹനത്തിൽ എടുത്തുപറയേണ്ട ഒരു സവിശേഷതയാണ്. 11 സ്പീകറുകളോടുകൂടിയുള്ള മെറിടീയൻ സൗണ്ട് സിസ്റ്റമാണ് വഹനത്തിൽ ഒരുക്കിയിരിക്കുന്നൽത്. 
 
നാവിക്ഗേഷൻ പ്രോ, ഇന്ററാക്ടീവ് ഡിസ്‌പ്ലേ, ഫോർ സോൺ ക്ലൈമാറ്റിക് കൺട്രോൾ, എയർ ക്വളിറ്റി സെൻസർ എന്നീ സംവിധാനങ്ങളും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല വെലാറിന്. ആറ് എയർബാഗുകളാണ് വാഹനത്തിൽ ഉള്ളത്. ഇതിനു പൂറമെ പെരിമെട്രി, വോല്യുമെട്രിക് പ്രൊട്ടക്ഷൻ, പവർ ഓപ്പറേറ്റഡ് ചൈൽഡ് ലോക്സ്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ദ്രൈവർ കണ്ടീഷൻ മോണിറ്റർ എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു.
 
179 എച്ച് പി കരുത്തും 430 ടോർക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റർ ഡീസൽ മോട്ടോർ, 250 എച്ച് പി കരുത്തും 365 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ വേരിയന്റിലാണ് വാഹനം വിപണിയിൽ എത്തുന്നത്. രണ്ട് എഞ്ചിൻ വേരിയന്റുകളിലും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും ഉണ്ടാവുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article