ഭാര്യയുടെ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, സംഭവം സഹോദരിയോടൊപ്പം താമസിക്കാൻ യുവതി വീട്ടിലെത്തിയപ്പോൾ, പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച് കോടതി
ഭാര്യയുടെ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച് മുംബൈയിലെ സെഷൻസ് കോടതി, 2015ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സഹോദരിയുടെ വീട്ടിൽ താമസിക്കാനെത്തിയ യുവതിയെ പ്രതി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കുറച്ചു ദിവസം സഹോദരിയോടൊപ്പം താമസിക്കുന്നതിനായാണ് യുവതി പ്രതിയുടെ വീട്ടിലെറത്തിയത്. സെക്യൂരിറ്റി ജീവനക്കാരനായ പ്രതിക്ക് ഈ സമയം നൈറ്റ് ഡ്യൂട്ടിയയിരുന്നു. എന്നാൽ യുവതി വീട്ടിലെത്തിയതോടെ പ്രതി ജോലിയിൽനിന്ന് അവധിയെടൂക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ മറ്റെല്ലാവരും ഉറങ്ങിയതോടെ പ്രതി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
മാനഹാനി ഭയന്ന് സംഭവത്തെക്കുറിച്ച് യുവതി ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ സംഭവത്തിന് ശേഷം കുറച്ചു നാളുകൾ കഴിഞ്ഞ് ഛർദിയും തലകറക്കവും അനുഭവപ്പെട്ടതോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു യുവതി ഗർഭിണിയാണ് എന്ന് ഡോക്ടമാർ വ്യക്ത്മക്കിയതോടെ സംഭവിച്ചതെല്ലാം യുവതി തുറന്നുപറയുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ പൊലീസിൽ പരാതി നല്കുകയും ചെയ്തു.