കോഴിക്കോട് വടകരക്കടുത്ത് വളളിക്കാട്ടിലെ ടിപി ചന്ദ്രശേഖരന്റെ സ്മാരകസ്തൂപത്തിനു നേരെ ആക്രമണം. സ്മാരകസ്തൂപത്തിന്റെ മുകളിലെ നക്ഷത്രവും ബോര്‍ഡും അക്രമികള്‍ തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് വളളിക്കാട് ഇന്ന് ഉച്ചക്ക് രണ്ടു വരെ ആര്‍എംപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ദേശിയപാത ഉപരോധിക്കാനും ആര്‍എംപി പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സ്മാരകസ്തൂപത്തിനു നേരെ ആക്രമണം ഉണ്ടായതെന്നാണ് സമീപവാസികള്‍ വ്യക്തമാക്കുന്നത്. ആക്രമണത്തില്‍ സ്‌മാരകത്തിന്റെ മുകള്‍ഭാഗം തകര്‍ന്നിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അതേസമയം, ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ആണെന്ന് കെകെ രമ ആരോപിച്ചു.